ഉത്തരം
നിന്നെ കുറിച്ച് ഞാനോര്‍ക്കുന്ന നേരത്ത്
വന്നു മനസ്സ് തുറന്നില്ല നീ
ചോദ്യങ്ങളായിരം എന്നോട് നീട്ടിയ
കാലവും നോക്കി ചിരി തുടങ്ങി.
കാലത്തിന്‍ കൈ പിടിച്ച്ചീലോകമോടവേ
ശീലിച്ച ദിശയിലെക്കായോടി ഞാന്‍
പിന്‍ കാഴ്ച നോക്കുന്ന നീ അതിലില്ലെന്നു
ഞാന്‍ അറിഞ്ഞില്ല; നീ ഓര്‍ത്തതുമില്ല
കണ്ണീരിനുപ്പുമായ് കൈക്കുന്ന യാത്ധാര്‍ത്യ-
പട്ടിക മുന്നിലായ് നീണ്ടു നില്‍കെ
കൂട്ടിക്കിഴിച്ച്ചതിന്‍ ലാഭത്തില്‍ മാത്രമേ
ചിതലരിക്കാത്തതെന്നു കണ്ടു
പഴകിയ കൊറ്റക്കുടകളും, പഴകിയ
വെണ്ണക്കല്‍ പടവുകള്‍ നിന്നെ നോക്കി
നെടുവീര്‍പ്പിടാന്‍ മാത്രമേ വഴിയുള്ളൂ
ഉച്ച്ച്വസിക്കാന്‍ അത് പോരായ് വരും
കണ്ണിലെ കത്തുന്ന പ്രാണന്‍ വിളക്കാക്കി
ആഞ്ഞു കുതിച്ചാലെ രക്ഷയുള്ളൂ
തലയില്‍ ചവിട്ടുക,തളരാതെ പായുക
അവിടെയെന്നെങ്കിലും നമുക്ക് കാണാം..
ചില്ലുകൂട്ടിലെ സുഗന്ധം നുകരുക
കവചിത ജലത്തിനാല്‍ ദാഹമകറ്റുക
സ്നേഹം കറുത്ത കടലാസ്സില്‍ പൊതിഞ്ഞൊരു
കോണില്‍ കളഞ്ഞു വെളുക്കെ ചിരിക്കുക
ചിരിക്കു, മറക്കു നീ ഇന്നലയെ
വന്നു പെരുവിരലുന്നി കുതിക്കുക
ഒരിക്കല്‍ നമ്മള്‍ ഹൃദയത്തിന്‍ വാക്കുകള്‍
തമ്മില്‍ പറയും വരെ (ദിവാ) സ്വപ്‌നങ്ങള്‍
നിനക്ക് ചൂടു പകരട്ടെ..

No comments:
Post a Comment