Sunday, January 31, 2010

ഉത്തരം


നിന്നെ കുറിച്ച് ഞാനോര്‍ക്കുന്ന നേരത്ത്
വന്നു മനസ്സ് തുറന്നില്ല നീ
ചോദ്യങ്ങളായിരം എന്നോട് നീട്ടിയ
കാലവും നോക്കി ചിരി തുടങ്ങി.

കാലത്തിന്‍ കൈ പിടിച്ച്ചീലോകമോടവേ
ശീലിച്ച ദിശയിലെക്കായോടി ഞാന്‍
പിന്‍ കാഴ്ച നോക്കുന്ന നീ അതിലില്ലെന്നു
ഞാന്‍ അറിഞ്ഞില്ല; നീ ഓര്‍ത്തതുമില്ല

കണ്ണീരിനുപ്പുമായ് കൈക്കുന്ന യാത്ധാര്‍ത്യ-
പട്ടിക മുന്നിലായ് നീണ്ടു നില്‍കെ
കൂട്ടിക്കിഴിച്ച്ചതിന്‍ ലാഭത്തില്‍ മാത്രമേ
ചിതലരിക്കാത്തതെന്നു കണ്ടു

പഴകിയ കൊറ്റക്കുടകളും, പഴകിയ
വെണ്ണക്കല്‍ പടവുകള്‍ നിന്നെ നോക്കി
നെടുവീര്‍പ്പിടാന്‍ മാത്രമേ വഴിയുള്ളൂ
ഉച്ച്ച്വസിക്കാന്‍ അത് പോരായ് വരും

കണ്ണിലെ കത്തുന്ന പ്രാണന്‍ വിളക്കാക്കി
ആഞ്ഞു കുതിച്ചാലെ രക്ഷയുള്ളൂ
തലയില്‍ ചവിട്ടുക,തളരാതെ പായുക
അവിടെയെന്നെങ്കിലും നമുക്ക് കാണാം..

ചില്ലുകൂട്ടിലെ സുഗന്ധം നുകരുക
കവചിത ജലത്തിനാല്‍ ദാഹമകറ്റുക
സ്നേഹം കറുത്ത കടലാസ്സില്‍ പൊതിഞ്ഞൊരു
കോണില്‍ കളഞ്ഞു വെളുക്കെ ചിരിക്കുക

ചിരിക്കു, മറക്കു നീ ഇന്നലയെ
വന്നു പെരുവിരലുന്നി കുതിക്കുക
ഒരിക്കല്‍ നമ്മള്‍ ഹൃദയത്തിന്‍ വാക്കുകള്‍
തമ്മില്‍ പറയും വരെ (ദിവാ) സ്വപ്‌നങ്ങള്‍
നിനക്ക് ചൂടു പകരട്ടെ..

ചോദ്യം


കരയുന്ന കാറിന്റെ കണ്ണീരിനുത്തരം ചൊല്ലുന്ന മിന്നല്‍ കൊടികളെ
എന്റെ ചോദ്യത്തിന്റെ ഉറവ അതിലെ കരിയിലകളെ പോലും മനസിലാക്കുന്നില്ല
പെയ്തിറങ്ങി ഭുഉമിയെ തനുപ്പിച്ചവളെ
നീ എവിടെപോയി?
നീ വിണ്ണിലെക്കാണോ പോയത് അതോ എന്നിലെക്കോ?

നാടകങ്ങള്‍ എന്റെ മുന്നില്‍ ആടി മറയുമ്പോഴും
ജടമായെങ്കിലും എന്റെ കണ്ണുകള്‍ നിന്നെ തേടി...
രോദനത്തിന അറ്റം തേടാതെ എന്റെ രാവുകള്‍ ഞാന്‍ വെളുപ്പിച്ചപ്പോഴും
സൗഹ്രദ നക്ഷത്ര കൂട്ടമെന്നെ വഴി തെട്ടിച്ച്ചപ്പോഴും

ഉരുകിത്തിലക്കുന്ന കുന്നിനെ കന്നീരിനുള്ളിലും
ഞാന്‍ നിന്നെ തിരഞ്ഞു..
പ്രാനനില്ലാത്ത വെള്ളത്തില്‍ മുങ്ങി ചത്ത
ജലകന്യകളും നീ ആയിരുന്നില്ല

നീ എന്റെ രാത്രിയെ വെളുത്ത പൂക്കളിടുവിച്ചു
പകലിനെ കരിമ്പടം പുതപ്പിച്ചു
ഒപ്പം നടന്നപ്പോള്‍ എനിക്ക് ചോദ്യങ്ങലുണ്ടയിരുന്നില്ല
ഇപ്പോള്‍ നീയെവിടെ?
എനിക്കൊരുത്തരം വേണം.

ചീരവിത്തുകള്‍

ചീരവിത്തുകള്‍ പോലെ ജീവിതം......
വിതച്ചിടത്തെല്ലാം വിളയുന്നു....
പലതായി വളരുന്നു....